*thenewsmalayalam updates-* *###**എല്ലാ നിയോജകമണ്ഡലങ്ങളിലും വയോജന ക്ഷേമകേന്ദ്രങ്ങൾ തുടങ്ങണം:* *ടി.എസ്.സലിം* *

Hot Widget

Type Here to Get Search Results !

*thenewsmalayalam updates-* *###**എല്ലാ നിയോജകമണ്ഡലങ്ങളിലും വയോജന ക്ഷേമകേന്ദ്രങ്ങൾ തുടങ്ങണം:* *ടി.എസ്.സലിം* *

 


Kottayam 

*പൊൻകുന്നം:* രാജ്യത്ത് ആദ്യമായി വയോജനവകുപ്പ് രൂപവത്ക്കരിച്ച വി.ഡി.സതീശൻ സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും വയോജന ക്ഷേമകേന്ദ്രങ്ങൾ തുടങ്ങണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലിം ആവശ്യപ്പെട്ടു.


കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അധ്യക്ഷത വഹിച്ചു. 


ശില്പശാലയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.മണിലാൽ, വനിതാഫോറം ജില്ലാപ്രസിഡന്റ് വി.ബി.സുജാത, സെക്രട്ടറി ഫിലോമിന ജോസഫ്, ജില്ലാപ്രസിഡന്റ് പി.ജെ.ആന്റണി, സെക്രട്ടറി ശ്രീരാമചന്ദ്രൻ, ട്രഷറർ സിറിയക്ക് ഐസക്ക്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഡി.പ്രകാശൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.


രക്ഷാധികാരി പി.എൻ.ദാമോദരൻ പിള്ള, ജി.പ്രവീൺകുമാർ, ജോസഫ് മാത്യു, സംസ്ഥാന കൗൺസിലംഗം വി.ആർ. മോഹനൻപിള്ള, സേവ്യർ മൂലകുന്ന്, സി.എം.മുഹമ്മദ് ഫൈസി, കെ.കെ.ശശീന്ദ്രബാബു, അൻസാരി ബാപ്പു, കെ.കെ.കുര്യൻ, ആലീസ്‌കുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

 ഫോട്ടോ - കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഏകദിന ശില്പശാല പൊൻകുന്നത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്യുന്നു. എം.എസ്.ഷിബു, പി.കെ.മണിലാൽ, വി.ബി.സുജാത തുടങ്ങിയവർ സമീപം.

#thenewsmalayalam.com

#Ponkunnam #KSSPA #SeniorCitizens #TSSalim #VDSatheesan #Kanjirapally #Pensioners