*thenews malayalam updates- *### *കേരള വ്യാപാരി വുവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റിൻ്റെ പുതിയ നേതൃത്വം* *പ്രസിഡൻ്റ് കെ.എ അബ്ദുൾ അസീസ്, സെക്രട്ടറി ബിജി കമാൽ, ട്രഷറർ വി.എസ്. രാമചന്ദ്രൻ; 20 അംഗ കമ്മിറ്റിയും നിലവിൽ വന്നു*

Hot Widget

Type Here to Get Search Results !

*thenews malayalam updates- *### *കേരള വ്യാപാരി വുവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റിൻ്റെ പുതിയ നേതൃത്വം* *പ്രസിഡൻ്റ് കെ.എ അബ്ദുൾ അസീസ്, സെക്രട്ടറി ബിജി കമാൽ, ട്രഷറർ വി.എസ്. രാമചന്ദ്രൻ; 20 അംഗ കമ്മിറ്റിയും നിലവിൽ വന്നു*







കോട്ടയം/കാഞ്ഞിരപ്പള്ളി

*പാറത്തോട്:* കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റിൻ്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷികവും നടത്തി

 വ്യാപാര ഭവനിൽ ചേർന്ന 2024-2026 വർഷത്തെ വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

യൂണിറ്റ് *പ്രസിഡൻറായി കെ.എ അബ്ദുൾ അസീസ് കൊച്ചുവീട്ടിൽ, ജനറൽ സെക്രട്ടറിയായി ബിജി കമാൽ, ട്രഷറായി വി.എസ്. രാമചന്ദ്രൻ* എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റുമായ *.കെ തോമസ് കുട്ടി* യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി *എ.കെ.എൻ പണിക്കർ* തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

*ആദരിക്കപ്പെട്ടവർ:* യൂണിറ്റിലെ മുതിർന്ന വ്യാപാരികളായ കെ.എച്ച് സലിം കൊച്ചുപറമ്പിൽ, സി.കെ ആൻ്റണി ചാക്കശേരിയിൽ, കെ.കെ രഘുനാഥൻ കൊടിത്തോട്ടത്തിൽ എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജി കമാൽ, കെ.എ അബ്ദുൾ കരീം, പി.എ ഷാഹുൽ ഹമീദ് [ഉജയിനി], ഫൈസൽ പുതുപ്പറമ്പിൽ, സ്വപ്ന റോയ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. സെക്രട്ടറി *പി.കെ വഹാബ്* നന്ദി പറഞ്ഞു.

*ലേഖകൻ*  

*✍️മലയാളം വാർത്തകൾ*


↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️✳️✳️✳️✳️