*പാറത്തോട്:* പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. എം.ജെ സെബാസ്റ്റ്യന്റെ വിജയത്തിനായി പ്രവർത്തിച്ച പാറത്തോട് മണ്ഡലത്തിലെ പ്രവർത്തകരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തുന്നതിനായി യു.ഡി.എഫ് പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു.
പെൻഷൻ ഭവനിൽ ചേർന്ന യോഗത്തിൽ *ബിനു മറ്റക്കര* അധ്യക്ഷത വഹിച്ചു. *യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മജു പുളിയ്ക്കൻ* സമ്മേളനം ഉദ്ഘാടനം ചെയ്തു.
*റാസി ചെറിയവല്ലം, മറിയാമ്മ ടീച്ചർ, നൗഷാദ് പി.ഐ, വസന്ത് തെങ്ങുംപള്ളി, ചാൾസ് ആന്റണി, ആർ. പ്രേംജി, കബീർ മുക്കാലി, റഫീഖ് ഇടക്കുന്നം, സ്ഥാനാർത്ഥി അഡ്വ. എം.ജെ സെബാസ്റ്റ്യൻ* എന്നിവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സ്ഥാനാർത്ഥി നന്ദി അറിയിച്ചു. യു.ഡി.എഫിന്റെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്നോട്ടും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
