*the news malayalam updates-* *ഇറാൻ - അമേരിക്ക സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടി ഉയർത്തി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ഇറാൻ - അമേരിക്ക സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടി ഉയർത്തി*






വിദേശ വാർത്തകൾ

ഇറാൻ-അമേരിക്ക സംഘർഷത്തിനിടയിൽ ഹോർമസ് കടലിടുക്കിൽ വച്ച് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടി ഉയർത്തി.

 ആക്രമണം നടന്ന ഒമാൻ തീരത്തുനിന്നും ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിൽ വച്ചാണ് സംഭവം.

  പ്രധാനമായും 'ജാഗ് അർണവ്' 

 എന്ന ഇന്ത്യൻ ഫ്ലാഗ് ഉള്ള സൂപ്പർടാങ്കറിന് നേരെയാണ് ഇറാൻ റവല്യൂഷണറി ഗാർഡിൻറെ (IRGC) ബോട്ടുകൾ വെടിയുതിർത്തത്. ഏകദേശം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിലുമായി നീങ്ങുകയായിരുന്നു ഈ കപ്പൽ. മറ്റൊരു ഇന്ത്യൻ ചരക്കുകപ്പലിന് നേരെയും സമാനമായ വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

  ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്കോ കപ്പലിനോ പരിക്കുകളോ കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് **UKMTO** (United Kingdom Maritime Trade Operations) അറിയിച്ചിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് കപ്പലുകൾ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി.

സംഭവം അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാണുന്നത്.

 *ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ* വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇത്തരമൊരു നടപടിയുണ്ടായത്.

നിലവിൽ ഈ മേഖലയിലൂടെയുള്ള കപ്പല് ഗതാഗതം അതീവ ജാഗ്രതയിലാണ്. ഇറാൻ സൈന്യം കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്.