*the news malayalam updates-*പ്രതിഷ്‌ഠാ വാർഷിക മഹോത്സവും ശ്രീ മൃത്യുഞ്ജയ മഹാദേവ ക്ഷേത്ര ആധാര ശിലാസ്ഥാപനവും 25 മുതൽ 28 വരെ*

Hot Widget

Type Here to Get Search Results !

*the news malayalam updates-*പ്രതിഷ്‌ഠാ വാർഷിക മഹോത്സവും ശ്രീ മൃത്യുഞ്ജയ മഹാദേവ ക്ഷേത്ര ആധാര ശിലാസ്ഥാപനവും 25 മുതൽ 28 വരെ*

 




Kottayam/Kanjirappally 

*പാറത്തോട്:* അഖിലഭാരത അയ്യപ്പസേവാസംഘം പാറത്തോട് ശാഖയുടെ നേതൃത്വത്തിൽ ശ്രീ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവവും ശ്രീമൃത്യുഞ്ജയ മഹാദേവക്ഷേത്ര ആധാരശിലാ സ്ഥാപനവും 2026 ഏപ്രിൽ 25 ശനിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികളായ അഡ്വ: എം എസ് മോഹൻ,  വി എസ് വിജയൻ,നിജി ഭാർഗ്ഗവൻ ചെമ്പകശ്ശേരി, കെ ബാബുരാജ് കുമാരൻ ചിത്തിരയിൽ, ദിലീപ് കുമാർ ഉഷസ്സ്  എന്നിവർ അറിയിച്ചു.


ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനര് , കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.


*25.04.2026 ശനി:* 

രാവിലെ 5 -30 ന് 5-45 ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, 7 ന് മഹാഗണപതി ഹോമം, 8 ന് ഉഷഃപൂജ,  9 ന് വിശേഷാൽ പൂജകൾ, 10 ന് സർപ്പപൂജ ( ന്തുറും പാലും) 11 ന് ഉച്ചപൂജ 


 വൈകീട്ട് 5 -30 ന് തിരുനട തുറക്കൽ, 6 -30 ന് ദീപാരാധന,7 ന് ഭജൻസ് 8 - 15 ന് തിരുനട അടയ്ക്കൽ


*26.04.2026 ഞായർ:*

പതിവ് പൂജകൾക്ക് പുറമെ  വൈകുന്നേരം  4 ന് സർവൈശ്വര്യ പൂജ ,  


*27.04.2026 തിങ്കൾ പതിവ് പൂജകൾക്കു പുറമെ 6 - 45 ന് പാറത്തോട് പള്ളിപ്പടിയിൽ നിന്നും  വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി , പല്ലക്ക് ഘോഷയാത്ര എന്നിവ ടൗൺ ചുറ്റി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും . 8 ന് താലപ്പൊലി എതിരേൽപ്പ്.


*28.04.2026 ചൊവ്വ:*

പതിവ് പൂജകൾക്ക് പുറമെ 7 ന്  തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കണ്ട്o രര് മോഹനര് നേതൃത്വത്തിൽ അഷ്‌ടദ്രവ്യമഹാഗണപതി ഹോമം, 9 -30 ന് പഞ്ച വിംശതി കലശപൂജ ( 25 കലശം ) 10 -40 ന് ശ്രീ മൃത്യുഞ്ജയ മഹാദേവ ക്ഷേത്ര ആധാര ശിലാസ്ഥാപനം , 11 ന് കലശാഭിക്ഷേകം, പ്രസന്ന പൂജ, 11-30 ന് വലിയ കാണിക്ക, 11 - 45 ന് പറ സമർപ്പണം, 1 ന് മഹാപ്രസാദമൂട്ട്,  വൈകുന്നേരം 7 ന് സ്പെഷ്യൽ ദീപാരാധന, 8-15 ന് തിരുനട അടക്കൽ, 8-30 വലിയ ഗുരുതി എന്നിവയുണ്ടായിരിക്കും.


🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️