* കോളെജിൽ പേപ്പർ പ്രസൻ്റേഷനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരണമടഞ്ഞു*

Hot Widget

Type Here to Get Search Results !

* കോളെജിൽ പേപ്പർ പ്രസൻ്റേഷനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരണമടഞ്ഞു*






മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പേപ്പർ പ്രസന്റേഷനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് മരിച്ചത്.

ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല