*the news malayalam updates -* *ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ (ഇദുൽ ഫിത്തർ )*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ (ഇദുൽ ഫിത്തർ )*

 




ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ (ഇദുൽ ഫിത്തർ )

കോഴിക്കോട് - സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഇദുൽ ഫിത്തർ ) വെള്ളിയാഴ്ച (20 -3 - 2026) ആഘോഷിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബേക്കർ മുസ്‌ലിയാർ  ഉൾപ്പടെയുള്ള വിവിധ ഖാസിമാരാണ് പെരുന്നാൾ പ്രഖ്യാപിച്ചത് . 29 ദിവസം നീണ്ട വൃതശുദ്ധിയുടെ ദിനരാത്രങ്ങൾക്കു ശേഷം ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഈദ് ഗാഹുകളിൽ നാളെ രാവിലെ പെരുന്നാൾ നമസ്ക്കാരം നടക്കും. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറും.