*the news malayalam updates-* *തിരുവല്ലയിൽ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു : പോരാട്ടം തീപാറും*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തിരുവല്ലയിൽ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു : പോരാട്ടം തീപാറും*

 




പത്തനംതിട്ട

തിരുവല്ല- തിരുവല്ലയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും മത്സരരംഗത്ത് സജീവമായി. സിറ്റിംഗ് എം.എൽ.എ മാത്യു ടി. തോമസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ.വർഗീസ് മാമ്മനും എൻ.ഡി.എ സ്ഥാനാർഥിയായി അനൂപ് ആന്റണിയും പ്രചരണം ആരംഭിച്ചു. നിലവിലുള്ള സാഹചര്യമനുസരിച്ച് ത്രികോണ മത്സരമായിരിക്കും ഇവിടെ നടക്കുക. സിറ്റിംഗ് എം.എൽ.എയായ മാത്യു ടി. തോമസ് ആണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി തിരുവല്ലയിൽ മത്സരിക്കുക. 2006 മുതൽ തിരുവല്ല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇടതുപക്ഷ സർക്കാരിൽ ജലവിഭവ വകുപ്പ്

മന്ത്രിയായും അച്യുതാനന്ദൻ മന്ത്രി സഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായും മോട്ടോർ വാഹന വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ് മാത്യു ടി തോമസ്. എൽ.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദൾ (എസ്)ന്റെ സ്ഥാനാർഥിയാണ് ഇദ്ദേഹം. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായിരുന്ന റവ.ടി.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനായി 1961 സെപ്റ്റംബർ 27ന് ജനിച്ചു. ഡോ.അച്ചാമ്മ അലക്‌സ് ആണ് ഭാര്യ. അച്ചു അന്ന മാത്യു, അമ്മു തങ്കം മാത്യു എന്നിവരാണ് മക്കൾ.

അഡ്വ.വർഗീസ് മാമനാണ് തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയാണ് അഡ്വ. വർഗീസ് മാമൻ. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ് ജില്ലാ ചെയർമാനുമാണ്. മാർത്തോമ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറിയായിരുന്ന റവ.പി.ഡി മാമ്മന്റെയും തിരുവല്ല സെന്റ് തോമസ് ടി ടി എ യുടെ മുൻ പ്രിൻസിപ്പൽ സൂസമ്മ മാമ്മൻ്റെയും ഇളയമകനായി ജനിച്ചു. തിരുവല്ല സാൽവേഷൻ ആർമി സ്‌കൂളിലും എസ്.സി.എസ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം തിരുവല്ല മാർത്തോമ കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി.

തുടർന്ന് തിരുവനന്തപുരം ലോ അക്കാദമി കോളേജിൽ നിന്നും നിയമ ബിരുദം നേടി. പിന്നീട് 1992 മുതൽ തിരുവല്ല ബാറിൽ അഭിഭാഷകനായി പ്രവർത്തിച്ചു വരുന്നു. ഭാര്യ അധ്യാപികയായ വിനി വർഗീസ് മാമൻ, മക്കൾ - മാമൻ വർഗീസ് (ബജാജ് പൂനൈ), ഡോ.നൈനാൻ വർഗീസ് (ബിലിവേഴ്സ് ഹോസ്‌പിറ്റൽ, തിരുവല്ല).

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആണ് തിരുവല്ലയിലെ എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി ദേശീയ നേതൃത്വമാണ് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അനൂപ് തിരുവല്ലയിൽ നിന്നും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നെല്ല് സംഭരണത്തിലെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരെയും മണ്ഡലത്തിലെ വികസന മുരടിപ്പിന് എതിരെയും അദ്ദേഹം നിരന്തരം പ്രതികരിക്കാറുണ്ട്. 

തിരുത്തി എഴുതാൻ തിരുവല്ല എന്ന ഹാഷ് ടാഗിലൂടെയാണ് അദ്ദേഹം പ്രചരണം നടത്തുന്നത്. 36 കാരനായ അനൂപ് ആന്റണി ജോസഫ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി ചേർന്ന് ഏതാനും വർഷങ്ങൾ പ്രവർത്തിച്ച ശേഷം 2011 ൽ ബി.ജെ.പി യിൽ ചേർന്നു. മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയുടെ ജൻ ചേ യാത്രയിൽ അംഗമായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കഴിഞ്ഞ നിയമ തിരഞ്ഞടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും മത്സരിച്ചിരുന്നു.