*the news malayalam updates-* *കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം* *

Hot Widget

Type Here to Get Search Results !

*the news malayalam updates-* *കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം* *

 



കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം

കൊടുങ്ങൂർ: ദേവീക്ഷേത്രത്തിലെ ഉത്സവം 22 മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


22-ന് വൈകീട്ട് 5.30-ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഇടക്കാട്ട്ഇല്ലം അനിൽ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ്. ഏഴിന് തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓട്ടൻതുള്ളൽ, ഒൻപതിന് ഗാനമേള. ദിവസവും രാവിലെ അഞ്ച് മുതൽ പാരായണം, 11 ഉത്സവബലി, ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് 4.30-ന് കാഴ്ചശ്രീബലി. 23-ന് വൈകീട്ട് അഞ്ചിന് സംഗീതാർച്ചന, ഏഴിന് ചാക്യാർകൂത്ത്, എട്ടിന് നാട്ടരങ്ങ്. 24-ന് എഴിന് നൃത്തം, ഭജൻസ്, 9.30 ബാലെ. 25-ന് വൈകീട്ട് ഏഴിന് പ്രഭാഷണം, 8.30 ഭക്തിഗാനമേള. 26-ന് വൈകീട്ട് 5.30 സംഗീതസദസ്, ഏഴിന് തിരുവാതിര, കൈകൊട്ടിക്കളി, ഒൻപതിന് കഥകളി. 27-ന് വൈകീട്ട് ഏഴിന് തിരുവാതിര, ഒൻപതിന് നൃത്തസന്ധ്യ. 28-ന് ഒന്നിന് ഗാനമേള, അഞ്ചിന് നൃത്തം, ഏഴിന് നടപ്പന്തലിൽ സോപാനസംഗീതം, തിരുവരങ്ങിൽ ഗാനമേള. എട്ടിന് തിരുവാതിര, ഒൻപതിന് ഭജൻസ്. 29-ന് വൈകീട്ട് 7.30 ഹിഡുംബൻ പൂജ, തിരുവാതിര, വീരനാട്യം. 7.30-ന് തിരുവരങ്ങിൽ ഗാനമേള. 30-ന് 8.30 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, വൈകീട്ട് 3.30 മുതൽ കാഴ്ചശ്രീബലി, 8.30-ന് മെഗാഷോ, രാത്രി 10.30-ന് പള്ളിവേട്ട, 11-ന് എതിരേൽപ്. 31-ന് 8.30 മുതല് ഭക്തിഗാനസുധ, 10 മുതൽ കാവടിയാട്ടം, 11.30 മുതൽ ആനയൂട്ട്, 3.30-ന് ആറാട്ട്ബലി, നാലിന് ആറാട്ട് പുറപ്പാട്, 4.30-ന് ആറാട്ട്, അഞ്ചിന് എഴുന്നള്ളിപ്പ്, 5.45-ന് ഗോപുരം ജങ്ഷനിൽ സ്വീകരണം, ഗാനമേള, 11.50-ന് കൊടിയിറക്ക്.

പത്രസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് അഡ്വ.എസ്.എം. സേതുരാജ്, സെകട്ടറി കെ.വി.ശിവപ്രസാദ്, കമ്മറ്റിയംഗങ്ങളായ പി.വി.വേണുഗോപാൽ, എ.പി.ഉണ്ണികൃഷ്ണണൻ കർത്താ എന്നിവർ പങ്കെടുത്തു.

news malayalam