*the news malayalam updates -* *എന്നിലേ ഞാൻ* *മായ .എൻ.നായർ* *8 111 95 1924*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *എന്നിലേ ഞാൻ* *മായ .എൻ.നായർ* *8 111 95 1924*

 



Kottayam


എന്നിലേ ഞാൻ* 

എന്നിലെ എന്നെ

എന്നോളമറിഞ്ഞ മറ്റാരുണ്ട്?

എൻ്റെ വിചാരവും..

എൻ്റെ വിഷാദവും..

എന്നിലെ പ്രണയവും...

എൻ്റെ സങ്കല്പവും...

എൻ്റെ മനസ്സിൻ്റെ നിഴലും നിലാവും..

എന്നിലുറയുന്ന നീറും നിശബ്ദതയും..

എന്നിലുയിരാർന്ന നെടുവീർപ്പും ...

എന്നോളമറിഞ്ഞത് മറ്റാര് ?


ഞാനേറ്റ ഗ്രീഷ്മവും, നോവിൻ്റെ കനലും..

മറ്റാരുമറിയാതെ ഞാനെന്നിൽ

ചേർത്ത കണ്ണീരിൻ കടലും...

ഞാൻ കണ്ട കിനാക്കളും..

നഷ്ട സ്വർഗ്ഗങ്ങളും..

എന്നോട് ഞാൻ ചൊന്ന കപട സത്യങ്ങളും...

എന്നോളമറിഞ്ഞത് മറ്റാര് ?


എൻ മനം ആടി തളർന്ന പദങ്ങളും..

എൻ സ്വരം പാടാൻ മറന്ന വർണ്ണങ്ങളും..

എൻ കിനാവുകൾ ചൂടും കിരീടവും..

എന്നിലേയ്ക്ക് ഇനി ആഴ്‌ന്ന മൗനങ്ങളും.


എൻ്റെ മനസ്സിൻ വസന്തവും..

എന്നുള്ളിലുണരും കുളിർക്കാറ്റും..

എന്നുള്ളിൽ ഞാൻ തീർത്ത മോഹ ശൃംഗങ്ങളും..

കാലം കുറിച്ചിട്ട മോഹഭംഗങ്ങളും..

നിറയെ കറുപ്പാർന്ന ഭൂത കാലങ്ങളും..

എന്നോളമെന്നെ അറിഞ്ഞത് മറ്റാര് ?


ഇനിയെൻ്റെ വഴികളിൽ തിരി നീട്ടുവാൻ..

ഇനിയെൻ്റെ കിനാക്കൾക്ക് നിറമേകുവാൻ...

ഇനിയെൻ്റെ കൈവിരൽ ചേർത്ത് പിടിക്കുവാൻ...

എൻ്റെ മനസ്സിലേയ്‌ക്കൂർജ്ജം നിറയ്ക്കുവാൻ..

എന്നുമെനിക്കൊപ്പം 

എന്നിലെ ഞാൻ മാത്രം.


                          മായ. എൻ. നായർ.

കാഞ്ഞിരപ്പള്ളി

news malayalam