*the news malayalam updates -* *കാഞ്ഞിരപ്പള്ളി: .. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ വനിതാ ദിനാചരണവും 'മഹിളാ ഹരിതം' അവാർഡ് വിതരണവും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു.**

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കാഞ്ഞിരപ്പള്ളി: .. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ വനിതാ ദിനാചരണവും 'മഹിളാ ഹരിതം' അവാർഡ് വിതരണവും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു.**

 





കാഞ്ഞിരപ്പള്ളി: .. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ വനിതാ ദിനാചരണവും 'മഹിളാ ഹരിതം' അവാർഡ് വിതരണവും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു.

 യോഗത്തില് ഇന്ഫാം ദേശീയ ചെയ്തമാന് ഫാ. തോമസ് മറ്റമുണ്ടയിൽ അധ്യക്ഷനായി.. 

ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല ജോയിൻ്റ് സിസ്റ്റർ ആനി ജോൺ എസ്എച്ച്, കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡൻ്റ് തോമസ് തുപ്പലഞ്ഞിയിൽ, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഇൻഫാം മഹിളാസമാജ് പ്രസിഡൻ്റ് ജയമ്മ ജോസഫ്, വൈസ് പ്രസിഡൻ്റ് ആൻസി സാജു കൊച്ചുവീട്ടിൽ, ട്രഷറർ ലെജി ജോബ്‌സ് മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.

ഇൻഫാമിൻ്റെ 12 കാർഷിക താലൂക്കുകളിൽ നിന്ന് വിജയികളായ സോണിയ തോമസ് കടന്നോട്ട് (അണക്കര കാർഷിക താലൂക്ക്), രാജലക്ഷ്മി ആർ. ഇടക്കല്ലുമണ്ണിൽ(എരുമേലി കാർഷിക താലൂക്ക്), തോമസ് കുരിശുംമൂട്ടിൽ(കാഞ്ഞിരപ്പള്ളി കാർഷിക താലൂക്ക്), ബീന ജോർജ് മത്തൻകുന്നേൽ(കട്ടപ്പന കാർഷിക താലൂക്ക്), റാണി കുര്യൻ മഠത്തിനകത്ത് (കുമളി). കാർഷിക താലൂക്ക്), സുമം ജോസ് പനച്ചിക്കൽ(മുണ്ടക്കയം കാർഷിക താലൂക്ക്), ലിസി തോമസ് മുണ്ടാട്ടുചുണ്ടയിൽ(മുണ്ടിയെരുമ കാർഷിക താലൂക്ക്), സിമി ജോസ് കൊച്ചുപുരയ്ക്കൽ(പെരുന്താനം കാർഷിക താലൂക്ക്), മഞ്ജു ടോണി പന്തലാടിക്കൽ (പൊൻകുന്നം കാർഷിക താലൂക്ക്), ലിസി സണ്ണി കവളമ്മാക്കൽ(റാന്നി കാർഷിക താലൂക്ക്), ആൻസി സന്തോഷ് കോട്ടിരിക്കൽ (ഉപ്പുതറ കാർഷിക താലൂക്ക്), റീജ എം. മാത്യു മംഗലത്തിൽ (വെളിച്ചിയാനി കാർഷിക താലൂക്ക്) എന്നിവർക്ക് ഒരു പവൻ വീതം സ്വർണവും ഫലകവും മറ്റു സമ്മാനങ്ങളും നൽകി.

രണ്ടാം സമ്മാനമായി 12 പേർക്ക് 25000 രൂപ വീതവും മൂന്നാം സമ്മാനമായി 12 പേർക്ക് പതിനായിരം രൂപ വീതവും കൂടാതെ മെമൻ്റോയും മറ്റ് സമ്മാനങ്ങളും നൽകി. ഇതിനു പുറമെ വിവിധ കാർഷിക ഗ്രാമങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 168 ആളുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.