*the news malayalam updates -* **അസ്വാദകരെ വിസ്മയിപ്പിച്ച നടനവൈഭവുമായ് ജില്ലാ ജഡ്ജ് റോഷൻ തോമസ്*

Hot Widget

Type Here to Get Search Results !

*the news malayalam updates -* **അസ്വാദകരെ വിസ്മയിപ്പിച്ച നടനവൈഭവുമായ് ജില്ലാ ജഡ്ജ് റോഷൻ തോമസ്*






പൊൻകുന്നം: ഈരാറ്റുപേട്ട പോക്സോ കോടതി ജഡ്ജ് റോഷൻ തോമസ് അസ്വാദകരെ   വിസ്മയിപ്പിച്ച്  ചിറക്കടവ്  ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ  ഭരതനാട്യം അവതരിപ്പിച്ചു. 

 പൊൻകുന്നം ഗുരുദേവ ക്ഷേത്രമുൾപ്പടെ മറ്റു ക്ഷേത്രങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ  ഭരതനാട്യം അവതരിപ്പിച്ചിരുന്നു. പൊൻകുന്നം സ്വദേശിനി  രുക്മണി റ്റീച്ചറുടെ പരിശീലനത്തിലാണ് നാട്യകല അഭ്യസിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകൻ 

അഡ്വ:ജോണി ജോസഫ് നിധീരിയാണ് ഭർത്താവ്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജോസഫ് നിധീരിയും ആറാംക്ലാസ്സ് വിദ്യാർത്ഥി  തോമസ് നിധീരിയുമാണ് മക്കൾ. ബി. എ ഇംഗ്ലീഷ് രണ്ടാം റാങ്കോടെ പാസായശേഷം കേരള യൂണിവേഴ്സ‌ിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ എൽ.എൽ. ബിയും എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.എമ്മും കരസ്ഥമാക്കിയിട്ടുണ്ട്.