* t the news malayalam updates-*. *#####ആഘോഷച്ചെലവ് ചുരുക്കി ചികിത്സാസഹായം: ശ്രീലക്ഷ്മി കുടുംബശ്രീയുടെ മാതൃകാ ഓണാഘോഷം*

Hot Widget

Type Here to Get Search Results !

* t the news malayalam updates-*. *#####ആഘോഷച്ചെലവ് ചുരുക്കി ചികിത്സാസഹായം: ശ്രീലക്ഷ്മി കുടുംബശ്രീയുടെ മാതൃകാ ഓണാഘോഷം*




  Kottayam 

എലിക്കുളം - എലിക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീയുടെ ഓണാഘോഷം മാതൃകയായി. ആഘോഷച്ചെലവുകൾ ചുരുക്കി 8 പേർക്ക് 50,000 രൂപയുടെ ചികിത്സാസഹായം നൽകിയതാണ് ഈ വർഷത്തെ ഓണം ആഘോഷിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് *യമുന പ്രസാദ്* ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡൻ്റ് *ബിന്ദു അഭിലാഷ്* അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് *മാത്യൂസ് പെരുമനങ്ങാട്*, അംഗങ്ങളായ *സുജാത മോഹൻ, തുളസി സാബു*, സി.ഡി.എസ്. ചെയർപേഴ്സൺ *പി.എസ്.ഷെഹ്ന*, സെക്രട്ടറി *ഷീന അനീഷ്*, *വി.ജി.ശ്രീകാന്ത്* തുടങ്ങിയവർ ആശംസകൾ നേർന്നു.

സഹജീവികൾക്ക് കൈത്താങ്ങാകുന്ന ഓണമാണ് ഇത്തവണത്തെ സന്ദേശമെന്ന് ഭാരവാഹികൾ പറഞ്ഞു.

"ആഘോഷം ചെറുതാക്കി വലുതാക്കി . ശ്രീലക്ഷ്‌മി കുടുംബശ്രീയുടെ ഹൃദയമുള്ള ഓണം."


`#thenewsmalayalam#Elangulam #ElikkulamPanchayat #Kudumbashree #Onam2026 #CharityOnam #KeralaNews #BlogNews #Veekshanam`#

news malayalam