*the news malayalam updates -* * പ്രതിപക്ഷ നേതാവ് വീഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര സ്വീകരണ യോഗത്തിന് 5000 പ്രവർത്തകരെ പങ്കെടുപ്പിക്കും.* യൂ ഡി എഫ് കാഞ്ഞിരപ്പള്ളി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* * പ്രതിപക്ഷ നേതാവ് വീഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര സ്വീകരണ യോഗത്തിന് 5000 പ്രവർത്തകരെ പങ്കെടുപ്പിക്കും.* യൂ ഡി എഫ് കാഞ്ഞിരപ്പള്ളി*

 




കോട്ടയം

പള്ളിക്കത്തോട് -  യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24-ാംതീയതി പൊൻകുന്നത്ത് നടക്കുന്ന പുതുയുഗ യാത്ര സ്വീകരണയോഗത്തിൽ 5000പേരെ പങ്കെടുപ്പിച്ച് വൻ വിജയമാക്കുവാൻ പള്ളിക്കത്തോട് അഞ്ചാനി ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന കൺവൻഷൻ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ  വിജയിച്ച ജനപ്രതിനിധികളെ ആദരിക്കുകയും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വിജയത്തിന് വേണ്ടി 251അംഗ സ്വാഗതസംഘവും രൂപീകരിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും യൂഡി എഫ് സ്ഥാനാർത്ഥിയെ 15000 വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്നും തീരുമാനിച്ചു.

നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സി.വി തോമസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ യുഡിഎഫ് കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനി ആമുഖഭാഷണം നടത്തി നിയോജകമണ്ഡലം വൈസ് ചെയർമാൻ ടി എ ശിഹാബുദ്ദീൻ  സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ:തോമസ് കുന്നപ്പള്ളി, അജിത് മുതിരമല, ഡിസിസി ജനറൽ സെക്രട്ടറി റോണി.കെ.ബേബി, വിഎസ് അജ്മൽ ഖാൻ,മനോജ് തോമസ്, മുണ്ടക്കയം സോമൻ, ബാബുരാജ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അജി തകിടിയിൽ (കങ്ങഴ ), ലിതാ ഷാജി (മണിമല), സുനി പത്യാല (കാഞ്ഞിരപ്പള്ളി ), പ്രസന്നൻ വെള്ളാപ്പള്ളി ( പള്ളിക്കത്തോട്) പ്രസംഗിച്ചു.