വാഴൂർ: ഒരു കുടുംബത്തിൽ നിന്നും രണ്ട് പഞ്ചായത്തുകളിലായി പേർ മത്സര രംഗത്ത്.പുളിക്കൽ കവല പൊടിപ്പാറ കുടുംബത്തിലാണ് ഈ അപൂർവ്വ സ്ഥാനാർഥി സംഗമം. രണ്ട് പേർ കോൺഗ്രസ് സ്ഥാനാർഥികളായും രണ്ട് പേർ ബി.ജെ.പി.സ്ഥാനാർഥികളുമാണ്.
മോനാ പൊടിപ്പാറ,ജിബി പൊടിപ്പാറ, സൂസമ്മ ടി.സി, ഷിജി മനോജ് എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്.
പ്രായത്തിൽ ഏറ്റവും മൂത്തയാൾ മോനാ പൊടിപ്പാറയാണ്.
മോനാ പൊടിപ്പാറയും, ജിബി പൊടിപ്പാറയും ഓരോ തവണ കോൺഗ്രസ് പ്രതിനിധികളായി വാഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായവരാണ്.പിന്നിട് ബി.ജെ.പിയിൽ ചേർന്ന മോനാ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായി കൊടുങ്ങൂർ ഡിവിഷനിൽ നിന്നും വാഴൂർ ബ്ലോക്കിലേക്കാണ് ജനവിധി തേടുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് പ്രതിനിധിയായിരുന്ന ജിബി പൊടിപ്പാറ ഇത്തവണ 16-ാം വാർഡിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി മത്സരിക്കുന്നു.
സൂസമ്മ ടി.സി.വാഴൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായും ഷിജി മനോജ് കൂരോപ്പട പഞ്ചായത്ത് 10-ാം വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായും ജനവിധി തേടുന്നു.
