മുണ്ടക്കയം -
എൽഡിഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് MLA പ്രസ്ഥാവിച്ചു. മുണ്ടക്കയത്ത് മണ്ഡലം യുഡിഫ് കമ്മിറ്റി സങ്കടിപ്പിച്ച സ്ഥാനാർഥി സംഗമ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഈ ഭരണത്തിൽ ശബരിമല കൊള്ളയും, അഴിമതിയും, ദൂർത്തും മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ: P. ജീരാജിനെയും, ഗ്രാമ ബ്ലോക്ക് തലങ്ങളിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനർത്ഥികളെയും വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. വിലക്കയറ്റവും, വികസന മുരടിപ്പുമാണ് ഈ സർക്കാരിന്റെ സംഭാവന യെന്നു മുഖ്യപ്രഭാഷണം നടത്തി കൊണ്ട് ആന്റോആന്റണി എം. പി. പ്രസ്താവിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജു യോഗത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ യുഡിഫ് നേതാക്കളായ കെ പിസിസി ജനറൽ സെക്രട്ടറി മാരായ അഡ്വ: പി. എ. സലിം അഡ്വ : ഫിൽസൺ മാത്യൂസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് ബെഡായിൽ, ആർ. എസ്. പി. സെക്രട്ടറി സിജു കൈതമറ്റം,ജിജി നിക്കോളാസ് ,തോമസ് കല്ലാടൻ, പ്രൊഫ:റോണി. K. ബേബി, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, സെബാസ്റ്റിയൻ ചുള്ളിത്തറ, ബോബി. K. മാത്യു, ഷാജി തട്ടാം പറമ്പിൽ, പി. എ അൻസാരി,ടി. സി. ഷാജി,ടി. സി. രാജൻ,അനിത ഷാജി, സാബു മടിക്കാൻഗൻ, അച്ചു ഷാജി, ജോമി,രഞ്ജിത് കുര്യൻ,എന്നിവർ പ്രസംഗിച്ചു.
