*the news malayalam updates* *തദ്ദേശ തെരഞ്ഞെടുപ്പ് - പത്രികാ സമർപ്പണം 14 മുതൽ

Hot Widget

Type Here to Get Search Results !

*the news malayalam updates* *തദ്ദേശ തെരഞ്ഞെടുപ്പ് - പത്രികാ സമർപ്പണം 14 മുതൽ


 





തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശപത്രിക സമർപ്പണം തുടങ്ങാൻ രണ്ടുനാൾ. വെള്ളിയാഴ്ച മുതലാണ് പത്രികകൾ സ്വീകരിച്ച് തുടങ്ങുക. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. അവസാന തീയതി നവംബർ 22 ആണ്. മുന്നണികളെല്ലാം ഇതിനകം സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു. പത്രികകളുടെ സൂക്ഷ്‌മപരിശോധന ഈ മാസം 22നും പിൻവലിക്കാനുള്ള അവസാന തീയതി 24ഉം ആണ്.

ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ നാല്, അഞ്ച് തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. ഇതോടൊപ്പം ഒഴിവാക്കലിനും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. ഇതിൻ്റെ അടിസ്‌ഥാനത്തിലുള്ള സപ്ലിമെൻ്ററി വോട്ടർ പട്ടിക 14ന് പ്രസിദ്ധീകരിക്കും.*