പ്രശസ്ത നീന്തൽ പരിശീലകൻ ജോർജ് ജോസഫ് തോപ്പൻ നിര്യാതനായി .
പാലാ: കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായ
വെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു.
ഇൻറർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു.
തോപ്പിൽ പരേതരായ ജോസഫ്- ശോശാമ്മ ദമ്പതിമാരുടെ മകനാണ്.കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാധ്യാപകനായിരുന്നു. മൃതദേഹം നാളെ (ചൊവ്വാഴ്ച) വൈകിട്ട് വെള്ളിയപ്പളളിയിലെ വീട്ടിൽ കൊണ്ടു വരും. സംസ്കാരം 8ന് ബുധനാഴ്ച രാവിലെ 10ന് പാലാ സെൻറ് തോമസ് കത്തീഡ്രലിൽ.
ഭാര്യ:ജെസ്സി നിലമ്പൂർ പുന്നക്കൽ കുടുംബാംഗമാണ്.
മക്കൾ: ഗീതു (ജർമനി), നവീൻ (അയർലൻറ്), നീതു (ബോർഡർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ബംഗാൾ). മരുമക്കൾ: നിഖിൽ, ഗ്രീഷ്മ, ആഷിഷ്.
'തേപ്പൻസ് ഓർക്കാഡ്' എന്ന
പേരിൽ കാന്തല്ലൂരിൽ ആപ്പിൾ ഉൽപ്പന്നങ്ങളും അപൂർവ്വങ്ങളുമായ പഴവർഗങ്ങളുടേയും പൂക്കളുടെയും കൃഷിത്തോട്ടം നടത്തിയിരുന്ന പ്രകൃതി സ്നേഹിയും കർഷകനുമായിരുന്നു ജോർജെന്നെ നാട്ടുകാരുടെയും, കൂട്ടുകാരുടെയും '"കളിമാഷ്'". നിരവധി വിനോദ സഞ്ചാരികൾ ഈ തോട്ടം കാണാൻ എത്താറുണ്ട്.
പ്രശസ്ത നീന്തൽ പരിശീലകരായ സിറിയക് ജെ.തോപ്പിൽ (റിട്ട.ഡിസ്ട്രിക്ട് സ്‌പോർട്‌സ് ഓഫീസർ),ടി.ജെ.തോമസ് (റിട്ട. എം.ജി.യൂണിവേഴ്‌സിറ്റി നീന്തൽ പരിശീലകൻ), ജോയി ജോസഫ് തോപ്പൻ (റിട്ട. നീന്തൽ പരിശീലകൻ നെയ്‌വേലി പരിശീലകൻ). ലിഗ്നേറ്റ് കോർപ്പറേഷൻ), ടി.ജെ. ജേക്കബ് (റിട്ട. ഡി ഐ ജി. (സി ആർ പി എഫ്), മാത്യു ജോസഫ് (ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ കോട്ടയം മെട്രോ സ്റ്റേഷൻ) എന്നിവർ സഹോദരങ്ങളാണ്.