പൂവത്തിളപ്പ് സ്വദേശിനി സോണിയയുടെ മാല യാ ണ് നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച പള്ളിക്കത്തോട് ബസ് സ്റ്റാൻ്റിന് സമീപത്തുനിന്നുമാണ് ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല അജിത്തിന് കിട്ടുന്നത്. ഉടനെ തന്നെ പോലീസ് സ്റ്റേഷനിലും ഏൽപ്പിച്ചു.തുടർന്ന് സോഷ്യൽ മീഡിയായിലും വിവരം പങ്ക് വച്ചു.
അജിത്ത് മാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മടങ്ങിയതിന് പിന്നാലെ , ഉടമ സോണിയ സ്റ്റേഷനിലേക്ക് വിളിച്ച് പരാധി പറഞ്ഞു.ഇവർക്ക് ഉടനെ സ്റ്റേഷനിൽ എത്താൻ മറുപടി ലഭിച്ചു.
തുടർന്ന് അജിത്തിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ശേഷം എസ് ഐ പി.എൻ.ഷാജിയുടെ നേതൃത്വത്തിൽ സോണിയ ക്ക് മാല തിരിച്ചു നൽകി.
ഒന്നര മാസം മുമ്പ് അയൽവാസിയുടെ ,ഓട്ടോയിൽ വച്ച് മറന്ന പണമടങ്ങുന്ന ബാഗ് കണ്ടെത്തി നൽകുന്നതിലും അജിത്ത് മുമ്പിലുണ്ടായിരുന്നു. പള്ളിക്കത്തോട്ടിലെ സജീവ യുവമോർച്ച പ്രവർത്തകൻ കൂടിയാണ് അജിത്ത്.
ഈ കാലത്ത് സ്വർണ്ണം മോഷ്ടിക്കാതെ മോഷ്ടിച്ചെന്ന് പറയുകയും, സ്വർണ്ണക്കടത്ത് നടത്തുകയും ചെയുന്ന സാഹചര്യത്തിൽ , അജിത്തിനെ ഫോണിൽ വിളിച്ചും അല്ലാതെയും നിരവധിയാളുകളാണ് അഭിനന്ദിക്കുന്നത്.