പുനലൂർ ടോക്കച്ച് സ്കൂൾ അധ്യാപിക ആയിരുന്ന കോട്ടവട്ടം നിരപ്പിൽ പുത്തൻവീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെ ശർദ്ദിയും, തലകറക്കവുമായി പുനലൂരിലെ താലൂക്ക് ആശുപത്രിയിലെ
അത്യാഹിത വിഭാഗത്തിൽ പ്രേവേശിപ്പിച്ചിരുന്നു. വൈകിട്ട് 6 മണിക്ക് യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു.
ICUക്ക് മുന്നിൽ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂർ പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ നൽകി എന്നും, രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുകയും ചെയ്തു..