എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉമ്മക്കുപ്പയിൽ പാണപിലാവ് - ചീനി മരം റോഡ് എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു.2024 - 25 വർഷത്തേ തുക ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പരിപൂർണ്ണമായി പൂർത്തിയാക്കാൻ സാധിച്ചത്. 25 വർഷങ്ങളായിട്ട് സാങ്കേതിക തടസ്സങ്ങൾ മൂലം ഗതാഗതയോഗ്യമല്ലാതായിക്കിടന് റോഡാണ് നാട്ടുകാരുടെ നിർല്ലോഭമായ സഹകരണത്തോടെ യാഥാർത്ഥ്യമാക്കിയത്.
മഹാത്മഗാന്ധി വായനശാലാ പ്രസിഡൻ്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി.എ സലിം മുഖ്യ പ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ബിനോയി ഇലവുങ്കൽ, മുണ്ടക്കയംബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര,രമേശ് കരികിലാമറ്റം, എസ് എൻ ഡി പി സെക്രട്ടറി സന്തോഷ് പാറടിയിൽ, ദേവസ്യാച്ചൻ കൊച്ചു മാണിക്കുന്നേൽ, ബിൻസ് കുഴിക്കാട്ട്, കെവിൻ ചാത്തൻകുഴിയിൽ , എബി കാവുങ്കൽ പ്രസംഗിച്ചു. വാർഡ് അംഗം ജിജിമോൾ സജി,പരിസ്ഥിതി പ്രവർത്തകനും പൊതുപ്രവർത്തകനുമായ ബിനു നിരപ്പേൽ എന്നിവരെ നാട്ടുകാർ പൊന്നാട അണിയിച്ചും മെമൻ്റോയും നൽകിയും സ്വീകരിച്ചു.