രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക. നാളെ രാവിലെ 9.25ന് ഹെലിക്കോപ്‌റ്ററിൽ നിലയ്ക്കലേക്ക് തിരിക്കും. ശബരിമല ദർശന ശേഷം തിരുവനന്തപുരത്തെത്തും.