*The News malayalam updates* *എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് വൃക്ഷ തൈ നട്ടു കൊണ്ട് നബിദിനാഘോഷത്തിന് തുടക്കമായി*.*

Hot Widget

Type Here to Get Search Results !

*The News malayalam updates* *എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് വൃക്ഷ തൈ നട്ടു കൊണ്ട് നബിദിനാഘോഷത്തിന് തുടക്കമായി*.*






                       എരുമേലി  -  മുഹമ്മദ് നബി (സ) യുടെ1500 മത് ജന്മദിന ആഘോഷങ്ങൾ വാവർ മെമ്മോറിയൽ ഹൈസ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു .ജമാഅത്ത് പ്രസിഡണ്ട് നാസർ പനച്ചിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ* പ്രസിഡണ്ട് അബ്ദുൽ നാസർ മൗലവി ഉദ്ഘാടനം ചെയ്തു .ജമാഅത്ത് ജനറൽ സെക്രട്ടറി മിഥിലാജ് സ്വാഗതം ആശംസിച്ചു .മഹൽ ഇമാം ഹാഫിസ് റിയാസ് ഖാസിമി ആമുഖ പ്രഭാഷണം നടത്തി.ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി, ദക്ഷിണയുടെ കോട്ടയം ജില്ലാ സെക്രട്ടറി പാറത്തോട് നാസർ മൗലവി, മഹല്ല്  ട്രഷറർ നൗഷാദ് , കമ്മിറ്റി അംഗം നൈസാം , നാസർ ചക്കാലക്കൽ, വാവർ മെമ്മോറിയൽ ഹൈസ്കൂൾ എച്ച് .എം . ഫൗസിയ ടീച്ചർ ,ഷാഹുൽ ഹമീദ് മൗലവി, പി എ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.