ദഫ് മുട്ടിൻ്റെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ നടന്ന വിദ്യാർത്ഥികളുടെ റാലി ചേന്നാടുകവല ചുറ്റി കടുവാമുഴി മസ്ജിദുന്നൂർ അങ്കണത്തിൽ അവസാനിച്ചു.
വൈകുന്നേരം നടന്ന പൊതുജന റാലിക്ക് മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി, സെക്രട്ടറി ഹാഷിം മന്നാനി, ജംഇയ്യത്തുൽ ഉലമ മീനച്ചൽ താലൂക്ക് പ്രസിഡണ്ട് അബ്ദുസ്സലാം മൗലവി, മുഹിയുദ്ദീൻ പള്ളി ഇമാം വി പി സുബൈർ മൗലവി, നൈനാർ മസ്ജിദ് ഇമാം അഷ്റഫ് കൗസരി , മസ്ജിദുന്നൂർ ഇമാം ഇബ്രാഹിംകുട്ടി മൗലവി നൈനാർ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ,വിവിധ മഹല്ല് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു
മഗരിബ് നമസ്കാരാനന്തരം മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ പുത്തൻപള്ളി ഇമാം ജാഫർ സാദിഖ് മൗലവി ഖിറാഅത്ത് നടത്തുകയും,ലജനത്തുൽ മുഅല്ലിമീൻ മേഖലാ ജനറൽ സെക്രട്ടറി ഹാഷിം മന്നാനി സ്വാഗതം പറയുകയും
ലജനത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയതു.
കെ. എം. വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തുകയും ,ഡി കെ ഐ എം വി ബോർഡ് നടത്തിയ 2025ലെവാർഷിക പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികൾക്ക് മുഹമ്മദ് നദീർ മൗലവി അവാർഡ് വിതരണം നടത്തുകയും, വിദ്യാർഥികളെ പ്രാപ്തരാക്കിയ ഉസ്താദുമാർക്ക് മെമെന്റോ അബ്ദുസ്സലാം മൗലവി നൽകുകയും ക്യാഷ് പ്രൈസ് അഷ്റഫ് കൗസരി അവർകൾ നിർവഹിക്കുകയും
തലനാട് പഞ്ചായത്തിന്റെ സമ്മിശ്ര കർഷക അവാർഡ് നേടിയ മേഖല പ്രസിഡണ്ട് നൗഫൽ ബാഖവി ഉസ്താദിന് മുഹമ്മദ് സക്കീർ സാഹിബ് മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു
സമ്മേളനത്തിന് മേഖല ട്രഷറർ ഷാഹുൽഹമീദ് മൗലവി നന്ദി രേഖപ്പെടുത്തി.
