2009-ൽ എൻറോൾ ചെയ്ത സജീവ അഭിഭാഷകവൃത്തിയിലേർപ്പെട്ടിരിക്കുന്ന സാജൻ 2016-2020 കാലഘട്ടത്തിൽ കേരള അഡ്വക്കേറ്റ്‌സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയംഗമായിരുന്നു. ഈ കാലഘട്ടത്തിലെ അഭിഭാഷക ക്ഷേമനിധി 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സാജൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക വികസനബാങ്ക് വൈസ് പ്രസിഡൻറ്, കേരളാകോണ്ഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ്, എൽ.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. പോഷകസംഘടനകളായ കെ.എസ്.സി (എം)ൻ്റെയും കേരളാ യൂത്ത്ഫ്രണ്ടിൻ്റെയും (എം) ൻ്റെയും ഉൾപ്പടെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കുന്നത്ത് കെ.പി. മാത്യൂവിൻ്റെയും അമ്മിണി മാത്യുവിൻ്റെയും മകനായ സാജൻ ഇപ്പോൾ പാറത്തോട് സ്വദേശിയാണ് ഭാര്യ അഭിഭാഷകയായ സുധാഷ കെ. മാത്യു. വിദ്യാർത്ഥികളായ ഐമി മരിയ സാജൻ, എമിൻ സാജൻ എന്നിവർ മക്കള്.