ഐ. എൻ. ടി .യു .സി എരുമേലിമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ ഫുൾ A+ വാങ്ങിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയും ആദരിച്ചു. എരുമേലി SNDP ഹാളിൽ വച്ച് നടന്നയോഗം INTUC എരുമേലി മണ്ഡലം പ്രസിഡൻ്റ് ബിനോയി ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. KPCC സെക്രട്ടറിയും INTUC ജില്ല പ്രസിഡൻ്റുമായ ഫിലിപ്പ് ജോസഫ് യോഗം ഉത്ഘാടനം ചെയ്തു. KPCC ജനറൽ സെക്രട്ടറി Adv PA സലിം മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ് IAS അക്കാദമി പരീശീലകയും രാഹുൽ ഗാന്ധിയുടെ പ്രസംഗ പരിഭാഷകയുമായ ശ്രിമതി ജ്യോതിരാധിക വിജയകുമാർ ക്ലാസ് നയിച്ചു. എരുമേലിയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് N സദാനന്ദനെ ലീഡർമേമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു. മികവ് തെളിയിച്ച കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു.INTUC പൂഞ്ഞാർ റീജിണൽ പ്രസിഡൻ്റ് നാസർ പനച്ചി, ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര , റെജി അമ്പാറ , സലിം കണ്ണങ്കര, TV ജോസഫ്,അനസ് ഷുക്കൂർ,നൗഷാദ് കുറുങ്കാട്ടിൽ, ആശ ജോയി, ലിസി സജി, മാഗി ജോസഫ് , അബ്ദു ആലസംപാട്ടിൽ, ടോമി മാടപ്പള്ളി, ബിനോയി ജോസഫ്, MC വർക്കി, KC കുര്യൻ കരിപ്പായിൽ , ജോൺ തോപ്പിൽ, PH നൗഷാദ്, അബു ഉബൈദത്ത്, PK റസാഖ് Rsp , നാസർ മാവുങ്കൽ പുരയിടം എന്നിവർ പ്രസംഗിച്ചു.