എരുമേലി മഹല്ല മുസ്‌ലിം ജമാഅത്തിൻ്റെയും പത്തനംതിട്ടയുടെയും ഇസാറ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇമാം ഹാഫിസ് റിയാസ് അഹമ്മദ് മിസ്ബാഹി, ജമാഅത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ്, ജമാഅത്ത് വൈസ് പ്രസിഡൻ്റ് സലീം കണ്ണങ്കര, ട്രഷർ കെ എച്ച് നൗഷാദ് കുറുങ്കാട്ടിൽ, ജോയിൻ്റ് സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, നൈസാം പി അഷ്‌റഫ്, ഹക്കീം മാടത്താനി, അബ്ദുൾ നാസർ ചക്കാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.