തമിഴ്നാട് ബി ജെ പിയുടെ മുൻ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് ബി ജെ പി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓംപ്രകാശ് മാത്തൂർ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നീ ഒട്ടേറെ പേരുകൾ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി പി രാധാകൃഷ്ണന് നറുക്കു വീണത്.
ആർ എസ് എസുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സി പി രാധാകൃഷ്ണൻ. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബി ജെ പി നേതാവാണ് നിലവിൽ മഹാരാഷ്ട്ര ഗവർണരായ സി പി രാധാകൃഷ്ണൻ (67).
ആർ എസ് എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ബി ജെ പി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്.
കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളാ ബി ജെ പിയുടെ ചുമതല വഹിച്ചിട്ടുണ്ട് (പ്രഭാരി). കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി പി രാധാകൃഷ്ണൻ മഹാരാഷ്ട്രയുടെ ചുമതലയിലേക്കു മാറിയത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 22 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.