എരുമേലി :എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച സ്‌കൂട്ടർ യാത്രക്കാരൻ ദാരുണാന്ത്യം അപകടത്തിൽ മരിച്ച തുമരംപാറ സ്വദേശി അബ്ദുൾ ജലീൽ ആണ് മരണമടഞ്ഞത്.എരുമേലി പഴയ ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു അപകടം.ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത് . ജലീൽ ഇടിയുടെ ആഘാതത്തിൽ അപ്പോൾ തന്നെ മരണപ്പെട്ടതായാണ് അറിയുന്നത് .മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം . എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
*The News malayalam updates* - *എരുമേലി - മുണ്ടക്കയം പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച കാർ -സ്‌കൂട്ടർ അപകടത്തിൽ എരുമേലി സ്വദേശിക്ക് ദാരുണാന്ത്യം*
ഓഗസ്റ്റ് 17, 2025
news malayalam