ചാലക്കുടി ഗായത്രി ആശ്രമത്തിൻ്റെയും പേരമ്പ്ര ശ്രീ നാരായണ ഗുരു ചൈതന്യമഠത്തി ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞത്തിന് പേരമ്പ്ര ശ്രീനാരായണഗുരു ചൈതന്യമഠത്തിൽ തുടക്കമായി.
ശിവഗിരി മഠം പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ ആദ്യ സത്സംഗം സമുദ്ഘാടനം ചെയ്തു. ഈശ്വരാരാധന എല്ലാ ഹൃദയങ്ങളിലും ഗൃഹങ്ങളിലും ഉണ്ടാകണമെന്ന ഗുരുവാണി ശ്രീനാരായണ മാസാചരണത്തിലൂടെ പ്രായോഗിക മാക്കുകയാണ് ചെയ്യുന്നത് .വിദ്യാഭ്യാസ സമ്പന്നരായ മലയാളികൾക്കിടയിൽ സ്വദേശി പ്രവാസി വ്യത്യാസമില്ലാതെ ആത്മഹത്യകളും മാനസിക പ്രശ്നങ്ങളും വർദ്ധിച്ചു വരുന്നത് ആത്മീയതലൂന്നിയ കുടുംബാന്തരീക്ഷത്തിൻ്റെ കുറവു മൂലമാണെന്നും സ്വാമികൾ പറഞ്ഞു.ജീവിത വിജയത്തിന് ധർമ്മം അടിസ്ഥാന ഘടകമാണ്. ധർമ്മോ രക്ഷതി രക്ഷതി:.ആരാണോ ധർമ്മത്തെ പരിപാലിക്കുന്നത് അവരെ ധർമ്മം പരിപാലിക്കും. ശ്രീ നാരായണഗുരുവിൻ്റെ ധർമ്മത്തെ പരിപാലിക്കുമ്പോൾ ശ്രീനാരായണ ധർമ്മം അവരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ശ്രീ നാരായണ മാസാചരണത്തിൻ്റെ ഭാഗമായി ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ 2000 ത്തോളം പ്രാർത്ഥനായോഗങ്ങൾ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ കേരളമൊട്ടാകെ സംഘടിപ്പിരുന്നുണ്ട്
ചാലക്കുടി ഗായത്രി ആശ്രമത്തിൻ്റെയും പേരമ്പ്ര ശ്രീ നാരായണ ഗുരു ചൈതന്യമഠത്തിൻ്റെയും ഗുരുധർമ്മ പ്രചരണസഭ തൃശ്ശൂർ ജില്ലാക്കമ്മറ്റിയുടേയും ആഭിമുഖ്യത്തിലായി 75 ഓളം പ്രാർത്ഥനായോഗങ്ങളാണ് നടത്തപ്പെടുന്നത്. ശിവഗിരി മഠത്തിൻ്റെ ശാഖാസ്ഥാപനമായ കൊറ്റനല്ലൂർ ബ്രഹ്മാനന്ദാലയം സെക്രട്ടറി ശ്രീമദ് അംബികാനന്ദസ്വാമികൾ അധ്യക്ഷത വഹിച്ചു. ധർമ്മചര്യ യജ്ഞത്തെക്കുറിച്ചും 75ൽ പരം സത്സംഗങ്ങളെക്കുറിച്ചും കോർഡിനേറ്റർ ഗുരുദർശന രഘന വിശദീകരണം നൽകി. ജി ഡി പി എസ് ജില്ലാ സെക്രട്ടറി ശ്രീ ഗിരീഷ് ഉണ്ണികൃഷ്ണൻ ജി.ഡി പി.എസ് കേന്ദ്ര സമിതിയംഗം ശ്രീ സജി ചാലക്കുടി ശ്രീ നരേന്ദ്രൻ നെല്ലായി തുടങ്ങിയവർ സംസാരിച്ചു. ശാന്തിഹവനം ഗുരുപൂജ ഇവയ്ക്ക് സച്ചിദാനന്ദസ്വാമികൾ നേതൃത്വം നൽകി സത്സംഗങ്ങൾക്ക് ബന്ധപ്പെടുക Ph: 8848274729