എരുമേലി ഗ്രാമ പഞ്ചായത്തിലെ ഉമ്മിക്കുപ്പ വാർഡിൽ രണ്ടു പോളിംഗ് ബുത്തുകളിലെ വോട്ടറന്മാർ അനുഭവിച്ചു കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി.
ടി.കെ. മാധവൻ മെമ്മോറിയൽ യൂപി സ്കൂൾ ഇടകടത്തി , മഹാത്മ ഗാന്ധി മെമ്മോറിയൽ ഗവ:എൽ പി സ്കൂൾ പാണപിലാവ് എന്നീ സ്കുളുകളിലാണ് രണ്ടു ബൂത്തുകളും ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവിൽ സങ്കേതിക കാരണങ്ങൾ പ്രകാരം വോട്ടറന്മാരെ മാറ്റിയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇടകടത്തി ബൂത്തിലെ 460മുതൽ 499 വരെയും , 601 മുതൽ 767 വരെയുള്ള വോട്ടറന്മാരും പാണപിലാവ് ബൂത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പാണപിലാവ് ബൂത്തിലെ 546 മുതൽ 659 വരെയും , 680മുതൽ 773 വരെയും ഉള്ള വോട്ടറന്മാരാണ് ഇടകടത്തി ബൂത്തിലും ഉൾപ്പെടുത്തിയിരുന്നു. ഇതുമൂലം സ്വന്തം ബുത്ത് അടുത്തുണ്ടായിട്ടും ഏഴ് കിലോമീറ്റർ താണ്ടിയായിരുന്ന വോട്ട് ചെയ്യാനെത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ പിഴവുകളാണ് വോട്ടറന്മാരെ ബുദ്ധിമുട്ടിച്ചത് എന്ന് കാണിച്ച് പൊതുപ്രവർത്തകനും പാണപിലാവ് സ്വദേശിയുമായ ബിനു നിരപ്പേൽ ജില്ലാ കലക്ടർക്കും , ഗ്രാമപഞ്ചായത്ത് അധികൃതർക്കും പരാതി സമർപ്പിക്കുകയും നിരന്തരമായ ഇടപെടലുകൾ മൂലവുമാണ് ഇരു ബൂത്തുകളിലെയും വോട്ടറന്മാർക്ക് തനതു ബുത്തുകളിൽ വോട്ട്ചെയ്യാൻ അവസരം ലഭിച്ചത്.