ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.
അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.തൃശ്ശൂ- തൃപ്രയാർ ക്ഷേത്രം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹവ്വമറിയംബസിൽ
കുറ്റിമാവിൽ നിന്ന് കയറിയ ഇവർ അന്തിക്കാട് ആൽ സെൻ്ററിൽ വെച്ചാണ് അസ്വസ്തഥ പ്രകടിപ്പിച്ചത്.കണ്ടക്ടർ ഉടനെ തന്നെ ഇവർക്ക് വെള്ളം നൽകുകയും ബസിൽ തന്നെ കാഞ്ഞാണി അശ്വ മാലിക ആശുപത്രിയിലും തുടർന്ന് മദർ ഹോസ്പിറ്റലിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.