പുന്നമട ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം മൂന്നാമതും, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം നാലാമതുമെത്തി.
ഇത് രണ്ടാം തവണയാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്.
കഴിഞ്ഞവർഷത്തെ ഫൈനലിൽ റണ്ണറപ്പായ വീയപുരത്തിന്റെ മധുര പ്രതികാരവുമായി മാറി ഈ ഫൈനൽ.
ഫൈനലിൽ ഫിനിഷ് ചെയ്ത സമയം👇
വീയപുരം- 4.21.084
നടുഭാഗം- 4.21.782
മേല്‍പ്പാടം- 4.21.933
നിരണം- 4.22.035
21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്.
ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.