ഇതോടെ നാടിനും രാജ്യത്തിനും അഭിമാനമായിമാറിയിരിക്കുകയാണ് ഈ മിടുക്കി. ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ ഗവേഷണങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രോഗ്രാം നടത്തുന്നത് മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പാണ്. എസ് എസ് ആർ എൻ-ൽ (SSRN -Social Science Research Network) ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന നിയമ ഗവേഷണ പ്രബന്ധങ്ങളും ഈ ഗ്രൂപ്പിനോടു ബന്ധപ്പെട്ട ഗവേഷകരുടേതാണ്. ഇത്തരം വേദിയിൽ ഇന്ത്യയിൽ നിന്ന് ഒരാൾ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ വലിയ അംഗീകരമാണ്. 1100 യൂറോ മൂല്യമുള്ള സ്കോളർഷിപ്പോടെ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച 18 ഗവേഷകരിൽ ഒരേയൊരു ഏഷ്യക്കാരിയും, യൂറോപ്പിന് പുറത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയുമാണ് ശ്രുതി. ബി.ബി.എ–എൽ.എൽ.ബി (ഓണേഴ്‌സ്) യോഗ്യതയുള്ള ഏക രചയിതാവും ശ്രുതിയാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ശ്രുതിയുടെ ഗവേഷണ പ്രബന്ധ അവതരണം, കോൺഫറൻസിനുശേഷം ലോക പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയുടെ യൂറോപ്യൻ ലോ ഓപ്പൺ എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടും.
കോൺഫറൻസിൽ പങ്കെടുക്കുന്ന ശ്രുതിയുടെ സ്കോളർഷിപ്പിന്റെ ഭാഗമായി എയർ ടിക്കറ്റ് ചെലവുകളും, താമസ സൗകര്യവും, കോൺഫറൻസുമായി ബന്ധപ്പെട്ട മറ്റു പ്രധാന ചെലവുകളും സംഘാടകർ വഹിക്കും. ദേശീയ നിയമ സർവകലാശാലകളിൽ പഠിച്ചിട്ടില്ലാത്ത, കേരളത്തിലെ സാധാരണ ഒരു ലോ കോളേജിൽ നിന്നുള്ള ഒരു ബിരുദധാരിക്ക് ഇത്തരമൊരു അന്താരാഷ്ട്ര വേദിയിൽ അവസരം ലഭിച്ചത് അവരുടെ അക്കാദമിക് മികവും അസാമാന്യ പരിശ്രമവും കൊണ്ടാണ്.
കഴിഞ്ഞ വർഷം ശ്രുതിയുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റിയുടെ ബുക്കിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്രുതി, കുമരകം വാർഡ് 16ൽ പള്ളിക്കുടംപറമ്പിൽ പി.പി സൈജോ – ഇന്ദിര സൈജോ ദമ്പതികളുടെ മകളാണ്.
🟫🟪🟦🟩🟨🟧🟥