കാഞ്ഞിരപ്പള്ളി - കേരള സ്റ്റേറ്റ് സർവീസ് പെ ൻഷനേഴ്സ് അസ്സോസ്സിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മറ്റി ഉന്നത വിജയ കരസ്ഥമാക്കിയ വിദ്യാർത്ഥിയെ അനുമോദിച്ചു. പാരീസ് യുണിവേഴ്സിറ്റിയിൽ നിന്നും സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി ഇടത്തിനകത്ത് എഡ്വിൻ ഷാജി എന്ന വിദ്യാർത്ഥിയ്ക്കാണ്. അനുമോദന സമ്മേളത്തിൽ കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന കൗൺസിലംഗം വി. ആർ മോഹനൻ പിള്ള ഉപഹാരം നൽകി ആദരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ജോസഫ് മാത്യു യൂണിറ്റ് ഭാരവാഹികളായ ജോർജ്കുട്ടി കുരുവിള,കെ.കെ ഇസ്മായിൽ, കെ.എസ്. അഹമ്മദ് കബീർ എന്നിവർ അനുമോദന പ്രഭാഷണം നടത്തി. യൂണിറ്റ് കമ്മറ്റി അംഗം ഷാജി ഇടത്തിനകത്തിൻ്റെ മകനാണ്.
| '