The NewsMalayalam updates. തിരുവല്ല - മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ദിവംഗതനായ ഉമ്മൻ ചാണ്ടിയെപ്പറ്റി കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ അലക്സ് തെക്കൻ നാട്ടിൽ രചിച്ച "ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര " എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2025 ജൂലൈ 13 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും.

Hot Widget

Type Here to Get Search Results !

The NewsMalayalam updates. തിരുവല്ല - മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ദിവംഗതനായ ഉമ്മൻ ചാണ്ടിയെപ്പറ്റി കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ അലക്സ് തെക്കൻ നാട്ടിൽ രചിച്ച "ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര " എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2025 ജൂലൈ 13 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും.

തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ അഭി. ഡോ: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പുസ്ത പ്രകാശനവും ഉദ്ഘാടനവും നിർവ്വഹിക്കും. അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും കോട്ടയം ബസ്സേലിയോസ് കോളജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. തോമസ് കുരുവിള പുസ്തകം പരിചയപ്പെടുത്തും.  അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങും. ഗുരുരത്നം ജ്ഞാനതപസ്സി മുഖ്യപ്രഭാഷണം നടത്തും.റവ. ഡോ.സണ്ണി ജോർജ്, മുൻ രാജ്യസഭ സ്പീക്കർ പ്രൊഫ: പി.ജെ.കുര്യൻ,ആൻ്റോ ആൻ്റണി എംപി, മാത്യു ടി. തോമസ് എം.എൽ എ , ജോസഫ് എം പുതുശ്ശേരി, ജോൺ കക്കാട്, അലക്സ് തെക്കൻ നാട്ടിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

news malayalam