ഓർമ്മയുടെ പുസ്തകം: യാസർ അരാഫത്ത് ജ്വലിക്കുന്ന ഒരോർമയാണ്. The News malayalam updates. ഒരു ജനതയുടെ ആവേശമാണ്. വർഷങ്ങളുടെ സായുധ വിപ്ലവത്തിനൊടുവിൽ സമാധാനത്തിൻ്റെ പാത സ്വീകരിച്ച് പലസ്തീൻ എന്ന രാഷ്ട്രം യാഥാർഥ്യമാക്കിയ ധീര നേതൃത്വമാണ്. അദ്ദേഹവുമായി ഇടപഴകിയത് ഒരുകാലഘട്ടത്തിൻ്റെ ചരിത്രവുമായി സംവദിക്കുന്നതുപോലെയായിരുന്നു.

Hot Widget

Type Here to Get Search Results !

ഓർമ്മയുടെ പുസ്തകം: യാസർ അരാഫത്ത് ജ്വലിക്കുന്ന ഒരോർമയാണ്. The News malayalam updates. ഒരു ജനതയുടെ ആവേശമാണ്. വർഷങ്ങളുടെ സായുധ വിപ്ലവത്തിനൊടുവിൽ സമാധാനത്തിൻ്റെ പാത സ്വീകരിച്ച് പലസ്തീൻ എന്ന രാഷ്ട്രം യാഥാർഥ്യമാക്കിയ ധീര നേതൃത്വമാണ്. അദ്ദേഹവുമായി ഇടപഴകിയത് ഒരുകാലഘട്ടത്തിൻ്റെ ചരിത്രവുമായി സംവദിക്കുന്നതുപോലെയായിരുന്നു.

ഓർമ്മയുടെ പുസ്തകം: 

യാസർ അരാഫത്ത് ജ്വലിക്കുന്ന ഒരോർമയാണ്. ഒരു ജനതയുടെ ആവേശമാണ്. വർഷങ്ങളുടെ സായുധ വിപ്ലവത്തിനൊടുവിൽ സമാധാനത്തിൻ്റെ പാത സ്വീകരിച്ച് പലസ്തീൻ എന്ന രാഷ്ട്രം യാഥാർഥ്യമാക്കിയ ധീര നേതൃത്വമാണ്. അദ്ദേഹവുമായി ഇടപഴകിയത് ഒരുകാലഘട്ടത്തിൻ്റെ ചരിത്രവുമായി സംവദിക്കുന്നതുപോലെയായിരുന്നു.

1985 ൽ ഡൽഹിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിൻ്റെ സെക്രട്ടറി ജനറൽ ആവാൻ രാജീവ് ഗാന്ധിയാണ് എനിക്ക് അവസരം നൽകിയത്. ലോകത്തെ പല രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖർ അതിൽ പങ്കെടുത്തു. അതിൽ പ്രധാനികളിൽ ഒരാളായിരുന്നു യാസർ അരാഫത്ത്. അദ്ദേഹത്തോടൊപ്പം അന്ന് ദീർഘനേരം സംവദിക്കാൻ കഴിഞ്ഞത് തന്നെ ഒരു സുകൃതമാണ്.