കാഞ്ഞിരപ്പള്ളി:
അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അടൽ അക്കാഡമിയും ചേർന്ന് സംയുക്തമായി "ഇന്നവേറ്റീവ് ആൻഡ് സ്മാർട്ട് മെറ്റീരിയൽ ടുവേർഡ്സ് സസ്റ്റൈനബിലിറ്റി
ആൻഡ് എ ഐ അപ്പ്രോച്ച് "എന്ന് വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് നടത്തുന്ന അധ്യാപക പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ചടങ്ങിൽ അധ്യക്ഷയായി. കോളേജ് ഡയറക്ടർ റവ. ഫാ. ഡോ. റോയ് പഴയപറമ്പിൽ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ഹരിയാനയിലെ ഇന്റഗ്രേറ്റഡ് മൈക്രോസിസ്റ്റംസ് കമ്പനിയിലെ ആപ്ലിക്കേഷൻ എൻജിനീയറായ ശ്രീ. ദീപക് ഉപാധ്യായ, പരിപാടി കോഡിനേറ്റർ ഡോ.സോണി സി ജോർജ്, കെമിക്കൽ എൻജിനീയറിങ് മേധാവി ഡോ. ജയശ്രീ പി. കെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 ഓളം അധ്യാപകരും ഈ ചടങ്ങിൽ പങ്കെടുത്തു.
ആഗോള ഊർജ്ജം സുസ്ഥിര ലക്ഷ്യമിട്ട് കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് മെറ്റീരിയലുകളുടെ വികസനം, എഐ സഹായത്തോടെ സോളിഡ് ഹൈഡ്രജന്റെ അഭിവൃത്തി,യാഥാർത്ഥ്യ പ്രശ്നങ്ങളിൽ എഐ യുടെ പ്രയോഗം, സ്മാർട്ട് കാറ്റലിസ്റ്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ എഫ്ഡിപിയുടെ ഭാഗമായി നടക്കുന്നു. ഭാവിയിലെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്കായി ദിശാനിർണ്ണയം നടത്തുന്നതിന് ഇത് വഴി തെളിയിക്കും..