കാഞ്ഞിരപ്പള്ളി
- കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി കെ ബാബു ലാൽ അദ്ധ്യക്ഷനായി. യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ബി ഹരികൃഷ്ണൻ. ഐ.വി ദാസ് അനുസ്മരണം നടത്തി. പൊൻകുന്നം സെയ്ദ് മുഖ്യപ്രഭാഷണവും, പി.വെ എം.എ ലൈബ്രറി സെക്രട്ടറി കെ ബി സാബു ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, താലൂക്ക് വൈസ് പ്രസിഡൻ്റ് റ്റി വി ഹർഷകുമാർ റ്റ, കാഞ്ഞിരപ്പളളി പഞ്ചായത്ത് മെമ്പർ. സിന്ധു സോമൻ, പി.വൈ.എം.എ ലൈബ്രറി പ്രസിഡൻ്റ് കെ.കെ. പരമേശ്വരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ റ്റി.കെ രാമചന്ദ്രൻ നായർ, .സന്തോഷ് മഞ്ഞാക്കൽ, എന്നിവർ സംസാരിച്ചു. പി.വൈ.എം.എ ലൈബ്രറിയുടെ പുഞ്ചിരി - കാരുണ്യ പദ്ധതി -ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.