The News Malayalam updates - കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.*

Hot Widget

Type Here to Get Search Results !

The News Malayalam updates - കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകര്‍ത്തി; ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.*



കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. ചിത്രം പകര്‍ത്തുന്നതിനിടെ നടന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. 


ദേവസ്വം ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് സജീവ് പറഞ്ഞു. 


ഇന്ന് രാവിലെ എട്ടരയോടെയാണ് ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ജയസൂര്യയുടെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങളെടുക്കന്‍ ദേവസ്വം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തതെന്നാണ് വിവരം. 


ഇതിനിടിയിലാണ് ഒപ്പമുള്ളവര്‍ കയ്യേറ്റം ചെയ്തത്.