തിരുവനന്തപുരം: ഗാന്ധി ചിത്രമണ്ഡലം ഏർപ്പെടുത്തിയിട്ടുള്ള അഖിലേന്ത്യാ ഗാന്ധി സ് മാരകനിധി ചെയർമാനായിരു ന്ന പി. ഗോപിനാഥൻ നായരുടെ പേരിലുള്ള അവാർഡ് പ്രഖ്യാപിച്ചു.
ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മെമ്മോറിയൽ അവാർഡ് പ്രതിപക്ഷ നേതാവ് വീ ഡീ സതീശന് നൽകാൻ ആണ് ജഡ്‌ജിങ് കമ്മിറ്റി തീരുമാനിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ എം ജയിംസ് ചെയർമാനും മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രൊഫ: എസ് വറുഗീസ്,
മുൻ ജില്ലാ ജഡ്‌ജി പി.ഡി ധർമ്മരാജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
25000 രൂപയുടെ ക്യാഷ് അ വാർഡും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന അ വാർഡ് ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് നെയ്യാറ്റിൻകര ഡോ. ജി.ആർ പബ്ലിക് സകു ളിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ പ്രതിപക്ഷ നേതാവിന് സമ്മാനിക്കും.