*✍️the news malayalam today-*കക്കൂസ് മാലിന്യം തള്ളിയ കേസിൽ പോലീസ് നിഷ്ക്രിയത്വം; കോടതിയെ സമീപിക്കാൻ പാറത്തോട് പഞ്ചായത്ത്*

Hot Widget

Type Here to Get Search Results !

*✍️the news malayalam today-*കക്കൂസ് മാലിന്യം തള്ളിയ കേസിൽ പോലീസ് നിഷ്ക്രിയത്വം; കോടതിയെ സമീപിക്കാൻ പാറത്തോട് പഞ്ചായത്ത്*


 

കോട്ടയം/ കാഞ്ഞിരപ്പള്ളി

*പാറത്തോട്:* പാറത്തോട് ഗ്രാമപഞ്ചായത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 3 ശനിയാഴ്ച രാത്രിയാണ് ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള കൊല്ലംപറമ്പ് തോട്ടിലും എൻ.എച്ച് 183 വെളിച്ചിയാനിയിൽ ഹൈവേ ചേർന്നുള്ള ഓടയിലും ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയത്. പഞ്ചായത്ത് പ്രസിഡൻ്റ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയും സിസിടിവികൾ നൽകുകയും വാഹനം വന്ന സമയം കാണാനുള്ള തെളിവുകൾ നൽകുകയും ചെയ്തു. ഇടക്കുന്നം പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് മാലിന്യം കൊണ്ടുപോയതെന്ന വിവരവും നൽകിയിരുന്നു. പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചെങ്കിലും 10 ദിവസമായിട്ടും വാഹനം കണ്ടെത്താനോ തുടരന്വേഷണം നടത്താനോ തയ്യാറായില്ലെന്ന് പഞ്ചായത്ത് അറിയിച്ചു.

മാലിന്യം തള്ളിയ സ്ഥലത്തിന് സമീപം 100 ഓളം കുടുംബങ്ങൾ കുടിവെള്ള പദ്ധതിയുടെ കുളവും ടാങ്കും സ്ഥിതി ചെയ്യുന്നുണ്ട്. ഇതോടെ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ പ്രദേശത്ത് ക്ലോറിനേഷൻ നടത്തുകയും ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.

ഒരു മാസം മുമ്പ് മേരിക്യൂൻസ് മിഷൻ ആശുപത്രിക്ക് സമീപം ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. റോഡ് പാതയോരങ്ങളിൽ സ്ഥിരമായി അറവുമാലിന്യം തള്ളുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പാറത്തോട് ലൈബ്രറിക്ക് സമീപവും അറവുമാലിന്യം തള്ളിയതായി പരാതി ലഭിച്ചിട്ടുണ്ട്.

കക്കൂസ് മാലിന്യ ലോബികൾക്ക് പിന്നിൽ വൻകിട ലോബികൾ ആയതിനാലാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പോലീസ് സ്റ്റേഷൻ മാർച്ച് വെളിപ്പെടുത്തുന്ന സമരപരിപാടികൾക്ക് നാട്ടുകാർ തയ്യാറെടുക്കുകയാണ്.

വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അന്നമ്മ വർഗീസ്, വൈസ് പ്രസിഡൻ്റ് ഡയസ് കോക്കാട്ട്, മെമ്പർമാരായ രഞ്ജിത്ത്, മാർട്ടിൻ തോമസ്, എം.കെ. മോഹനൻ എന്നിവർ പങ്കെടുത്തു.