
കോട്ടയം
പൊൻകുന്നം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ നൂറാം ദിന ആഘോഷം പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാന്റിൽ ആഘോഷിച്ചു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയും പൊൻകുന്നം കെഎസ്ടി വർക്കേഴ്സ് യൂണിയനും (ഐഎൻടിയുസി) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി മധുര പലഹാര വിതരണം നടത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലക്കുന്നിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സനോജ് പനക്കൽ, സേതു മാന്തടൻ, സാവിയോ പാമ്പൂരി, അബ്ദുൾ റസാഖ്, ശ്യാം ബാബു, പി.സി. ത്രേസ്യാമ്മ, രേഖാ ഡോൺ, അന്ത്രകൃഷ്ണൻ, സൂരജ് ദാസ്, എം. സുനിൽ, ബിജു മുണ്ടുവേലി, ഇ.ജെ. ഫിലിപ്പ്, കെഎസ്ടി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ജയരാജ് എന്നിവർ നേതൃത്വം നൽകി.
പടം -
പൊൻകുന്നത്ത് കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ നൂറാം ദിനാഘോഷം കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയും KST വർക്കേഴ്സ് യൂണിയനും സംയുക്തമായി ആഘോഷിച്ചു. എംഎൽഎ റോണി കെ ബേബി മധുര പലഹാര വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
#Ponkunnam #KSRTC #Priyadarshini #100Days #RonnieKBaby #Chirakadavu #INTUC #KSTWorkersUnion #Kanjirapally#Thenewsmalayalam
Contact -9447509156/9496800915
email-surendrankodi@gmail.com
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️