*✍️The News Malayalam updates- * *#####**കാഞ്ഞിരപ്പള്ളിയിൽ 'തണൽ സ്കൂൾ ഓഫ് സ്കിൽ എഡ്യൂക്കേഷൻ' പ്രവർത്തനമാരംഭിച്ചു*

Hot Widget

Type Here to Get Search Results !

*✍️The News Malayalam updates- * *#####**കാഞ്ഞിരപ്പള്ളിയിൽ 'തണൽ സ്കൂൾ ഓഫ് സ്കിൽ എഡ്യൂക്കേഷൻ' പ്രവർത്തനമാരംഭിച്ചു*

 


കോട്ടയം

കാഞ്ഞിരപ്പള്ളി: ഭിന്നശേഷിക്കാരായ യുവതീ-യുവാക്കൾക്ക് തൊഴിൽപരമായ നൈപുണ്യ പരിശീലനവും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുക ലക്ഷ്യത്തോടെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള തണൽ. കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ 'തണൽ സ്കൂൾ ഓഫ് സ്കിൽ എഡ്യൂക്കേഷൻ' (TISE) പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി തണൽ സെൻ്റർ ഫോർ റീഹാബിലിറ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജിരാജ് ഉൽഘാടനം നിർവഹിച്ചു.

ഭിന്നശേഷിക്കാരെ കേവലം സഹതാപത്തോടെ കാണാതെ, അവരുടെ അന്തസ്സുറ്റ ജീവിതവും ഉപജീവനവും ഉറപ്പാക്കുന്ന ഇത്തരം മാതൃകാപരമായ പദ്ധതികൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ 40 ഭിന്നശേഷി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പുതിയ പ്രതീക്ഷ നൽകുന്ന സംരംഭമാണിത്. കുട്ടികളുടെ അഭിരുചികളും കഴിവുകളും ശാസ്ത്രീയമായി കണ്ടെത്തി തൊഴിൽമേഖലകളിലേക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഇൻചാർജ് മുഹമ്മദ് നയാസ് ചടങ്ങ് നടത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷെഫീഖ് ഇസ്‌ലാമിൽ സ്വാഗതവും സെൻ്റർ ഹെഡ് സൈലസ് സെബാസ്റ്റ്യൻ ദർശനവും വിശദീകരിച്ചു. അബ്ദുൾ ഹക്കീം പി.എ., സക്കീർ കട്ടൂപ്പാറ എന്നിവർ കുട്ടികളെ സ്വീകരിച്ചു. പി.എസ്. അബ്ദുൾ റസാഖ്, പി.എച്ച്. നജീബ് പറപ്പള്ളി, സി.എം. മുഹമ്മദ് ഫൈസി, ഷൈല ഇസ്മായിൽ, റിയാസ് കാൽടെക്സ് എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ മുഹമ്മദ് അൻസാരി പി.ഐ. നന്ദി പറഞ്ഞു.

*പടം*-: തണൽ പദ്ധതി യൂണിറ്റ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജിരാജ് ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെടുക - 9447509156/9496800915

ഇമെയിൽ -surendrankodi@gmail.com

#Thenews malayalamKanjirapally #ThanalKanjirappally #TISE #ThanalSchoolOfSkillEducation #AdvPJiraj #DifferentlyAbled #SkillEducation #InclusiveEducation #DaysRehabilitationTrust


✍️ ദി ന്യൂസ് മലയാളം.കോം

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

news malayalam