*✍️the news malayalam updates-**#####കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യ ബസുകൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-**#####കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യ ബസുകൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്*



കോട്ടയം

*കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യ ബസുകൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്*


കാഞ്ഞിരപ്പള്ളി: കൊല്ലം-തേനി ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യ ബസുകൾ ഒന്നിനു പുറകെ ഒന്നായി ഇടിച്ച് പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക്.


മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന 'ഫൗസിയ' എന്ന സ്വകാര്യ ബസിന്റെ പിന്നിൽ, മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന 'ജെറിൻ' എന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം.

ബസിനുള്ളിലെ കമ്പികളിൽ മുഖമിടിച്ചാണ് പലർക്കും പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

പരിക്കേറ്റവർ: പത്തനാട് ആനന്ദഭവനിൽ ഗ്രീഷ്മ (23), കാനം മംഗലത്ത് കുരുവിള (45), മണിമല കുളിരത്തടിയിൽ മേരി (65), ചാമംപതാൽ ആലുംമൂട്ടിൽ എബ്രഹാം ജോർജ് (56), പത്തനാട് റോഷ്നി (51), ചിറക്കടവ് സ്വർണ്ണകുമാരി (72), മണിമല സിന്ധു (48), പട്ടിമറ്റം ശശികല (63), പാറത്തോട് രാഖി (30), കൂപ്പക്കയം സുശീല (57), വാഴൂർ ആമിന (25), കരിക്കാട്ടൂർ സീന (61), ചിറക്കടവ് അശ്വതി (41), പാത്തോട്ടിൽ അംബിക (50), അനന്തു (25), ഇടത്തിനാങ്കൽ മിനി (21).

പടം : കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചപ്പോൾ.

#ThenewsmalayalamKanjirappally #KanjirappallyNews #Kurishukavala #BusAccident #NH183 #KollamTheniHighway #KeralaAccident #TheNewsMalayalam #KottayamNews #BreakingNews #KanjirappallyAccident

✍️ The news malayalam.com

Contact - 9447509156/9496800 915

Email- surendrankodi@gmail.com

news malayalam