Kottayama
*കറുകച്ചാൽ:* ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സർക്കാർ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും വൈദ്യുതി പ്രതിസന്ധി കൂടി പരിഹരിച്ചാൽ സർക്കാരിനെതിരെ വടിയെടുക്കുന്നവർ ആയുധമില്ലാത്തവരായി മാറുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
കറുകച്ചാലിൽ പ്രൊഫ. റോണി കെ. ബേബി എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനാരോഗ്യ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്നും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും ആവശ്യമായ ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
വൈദ്യുതി മേഖലയിലെ പ്രതിസന്ധി ഗൗരവത്തോടെ കണ്ട് അടുത്ത വർഷം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. പരിസ്ഥിതിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, സി.വി. തോമസുകുട്ടി, മനോജ് തോമസ്, സി.റ്റി. തോമസുകുട്ടി, മാത്യു ജോൺ, അജി തകടിയേൽ, ലിതാ ഷാജി, രാജേഷ് കൈതച്ചിറ, റോണി കല്ലംപറമ്പിൽ, ഷെറിൻ സലീം, അജിത അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
#thenewsmalayalam#Karukachal #Prof:RonyKBabyMLA #KMuraleedharan #MLAOfficeInauguration #KarukachalNews #KottayamNews #Congress #UDF #KanjirappallyNews #KeralaNews
✍️ the news malayalam .com
Contact- 9447509156/9496800915
Email - -surendrankodi@gmail.com
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
