കോട്ടയം
പൊൻകുന്നം:കേരള പോലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ പരിശോധനയിൽ കൊറിയർ വഴി Schedule H മരുന്നുകൾ എത്തിച്ച് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്ത പൊൻകുന്നം കോയിപ്പള്ളി സ്വദേശി പിടിയിൽ.
പൊൻകുന്നം പോലീസ് ആണ് പൊൻകുന്നം കോയിപ്പള്ളി സ്വദേശി പാറയിൽ ഷിനാസ് ഷാജിയെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്ന് കൊറിയർ സർവീസ് വഴി നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു. ശാന്തിഗ്രാം, കോയിപ്പള്ളി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളെയും ജിമ്മുകളിൽ എത്തുന്നവരെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പന. MDMA അടക്കമുള്ള ലഹരി മരുന്നുകൾക്ക് പകരമായി ഇതേ ലഹരി നൽകുന്ന മരുന്നുകളാണ് ഇയാൾ നൽകിയിരുന്നത്.
ഓപ്പറേഷൻ തൂഫാൻ ശക്തമായി നടക്കുമ്പോൾ ലഹരി കടത്ത് സംഘം മറ്റൊരു വഴിയിലൂടെ നുഴഞ്ഞു കയറുകയാണെന്നും ഇത്തരം മരുന്നുകൾ സർക്കാർ ഓൺലൈൻ സൈറ്റുകളിൽ നിന്ന് നിരോധിക്കണമെന്നും പോലീസ് അറിയിച്ചു.
PHOTO
> ഓപ്പറേഷൻ തൂഫാനിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത പൊൻകുന്നം കോയിപ്പള്ളി സ്വദേശി
#the news malayalam#OperationThoofan #PonkunnamPolice #DrugArrest #ScheduleH #PonkunnamNews #KottayamNews
Contact -9447509156/9496800915
Email - surendrankodi@gmail.com
✍️ thenews malayalam. com
✍️✍️✍️✍️✍🏿✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
