ഇടുക്കി
പെരുവന്താനം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പേഴ്സണൽ ഗ്രൂമിംഗ് പ്രോഗ്രാം സമാപിച്ചു.
ഓരോ ഡിപ്പാർട്ട്മെന്റിലെയും വിദ്യാർത്ഥികൾക്ക് ഫാഷൻ ഡിസൈനർമാർ പ്രത്യേകം രൂപകൽപ്പന ചെയ്ത ആകർഷകമായ യൂണിഫോം, പേഴ്സണൽ ഗ്രൂമിംഗ് കിറ്റുകൾ, പ്രത്യേക ബാഡ്ജുകൾ, സ്കിൽ പായ്ക്കുകൾ എന്നിവ വിതരണം ചെയ്തു. ആധുനിക അറിവും കഴിവും സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, രതീഷ് പി.ആർ, ബോബി കെ. മാത്യു, അസി. സെക്രട്ടറി ജോസ് ആന്റണി, റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ. നായർ, ജിനു തോമസ്, പ്രെയ്സി ആന്റണി, മോനിഷ എം. മോഹനൻ, ടോമി ജോസഫ്, ജിസ്മി ഷാജു, ക്രിസ്റ്റി ജോസ്, വിഷ്ണു രാജേന്ദ്രൻ, ക്ലാസ് ടീച്ചർമാരായ ജോമിയ മേരി സെബാസ്റ്റ്യൻ, ക്രിസ്റ്റീന റോയി, അർഷാന രാജീവ്, രജിത പി.യു തുടങ്ങിയവർ നേതൃത്വം നൽകി.
*ഫോട്ടോ -* പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പേഴ്സണൽ ഗ്രൂമിംഗ് പ്രോഗ്രാമിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി നിലവിളക്ക് കൊളുത്തുന്നു.
✍️ the news malayalam.com
Contact -9447509156/9496800915
Email -surendrankodi@gmail.com
#Peruvanthanam #StAntonysCollegePeruvanthanam #PersonalGroomingProgram #FashionDesignerUniform #Kanjirappally #Mundakayam #CollegeNews #PeruvanthanamNews
