ഇടുക്കി
മുണ്ടക്കയം ഈസ്റ്റ് : ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ കൊക്കയാർ, മരുതുംമൂട് സ്വദേശിയായ യുവാവ് മരിച്ചു.
മരുതുംമൂട് കോക്കണ്ടത്തിൽ ബേബിച്ചൻ - ബിൻസി ദമ്പതികളുടെ മകൻ തോമസ് സ്കറിയ (മാക്സിൻ- 24) ആണ് മരിച്ചത്.
ബാംഗ്ലൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തോമസ് സ്കറിയ രാത്രികാല ഡ്യൂട്ടി കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടത്.
ബന്ധുക്കൾ ബംഗ്ലൂരുവിൽ എത്തിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
നിഹിന ഏക സഹോദരിയാണ്.
✍️ the news malayalam.com
* #Mundakayam#Thenewsmalayalsm #Kokayar #BikeAccident #Bangalore #Obituary #
