*✍️The News Malayalam Kerala**കാഞ്ഞിരപ്പള്ളി: സിസ്റ്റർ എലിസബത്ത് വില്യം (78) അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*✍️The News Malayalam Kerala**കാഞ്ഞിരപ്പള്ളി: സിസ്റ്റർ എലിസബത്ത് വില്യം (78) അന്തരിച്ചു*



കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിൻസിലെ, ജയ്പ്പൂർ അമൽജ്യോതി റീജൻ അംഗമായ സിസ്റ്റർ എലിസബത്ത് വില്യം സിഎംസി (ലീലാമ്മ - 78) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-09-2026, വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് 3.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ ബിഷപ് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

ഇഞ്ചിയാനി വാതല്ലൂർ പരേതരായ സഖറിയാ-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത ഹോളി ക്വീൻസ് ചങ്ങനാശ്ശേരി, ഒറീസ, ഭോപ്പാൽ, എറണാകുളം തേവര കോളേജ്, പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ്, ആഫ്രിക്ക, ഫരീദാബാദ്, കുട്ടിക്കാനം, ബഗ്‌റാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജയ്പ്പൂർ അമൽ ജ്യോതി റീജന്റെ പ്രഥമ റീജണൽ സുപ്പീരിയർ ആയിരുന്നു.


സഹോദരങ്ങൾ: ആന്റണി സഖറിയാ (ഇഞ്ചിയാനി), ഡോ. തോമസ് സഖറിയാ (പുറ്റടി), പ്രഫ. ഡോ. ജോർജ് സഖറിയാ (തിരുവനന്തപുരം), പരേതരായ വി.ജെ. സഖറിയാ, മാത്യു സഖറിയാ, മേരിക്കുട്ടി സഖറിയാ, പ്രഫ. ജോസഫ് സ്കറിയാ (തിരുവനന്തപുരം).

news malayalam